ബിസിനസ്സ്
>> വസ്തു്
>> വിപണി
>> വാഹനം
>> ക്ളാസിഫൈഡ്
മറ്റുള്ള ലിങ്കുകൾ
>> ടൂറിസം
>> ടെലിഫോൺ
>> ട്രെയിൻ
>> വിമാനം
>> വിർച്ചൽ ടൂർ
>> മുണ്ടക്കയം

രക്തതദാനം മഹാദാനം !
രക്ത്ത​‍ീനു പകരമായി രക്ത്മല്ലാതെ മറ്റൊന്നില്ല !

ഒരു മനുഷ്യനു ജിവിച്ചിരിക്കുമ്പേ​‍ാൾ ചെയ്യാവുന്ന പ്രധാനപ്പെട്ട പുണ്യപ്രവർത്തികളിൽ ഒന്നാണു രൿതദാനം. നാല പതിറ്റാണ്ടുകൾക്ക് മ​‍ൂമ്പ് രൿതദാനം ചെയ്യുന്ന വ്യൿതികളെ കണ്ടാൽ ഭയത്തേ​‍ാടും ആദരവേ​‍ാടും കുടിയണു മനുഷ്യർ കണ്ടിരുന്നത്. ആ കാലഘട്ടങ്ങളിൽ 40 വർഷകാലത്തേ​‍ാളം ആണ്ടിൽ മുന്നു നാലു പ്രാവിശ്യം വെച്ച് രൿതദാനം നടത്തി.അങ്ങനെ ന​‍ൂറിൽ പരം പേർക്ക് രൿതദാനം നടത്തുന്നതിനുള്ള ഭാഗ്യം കഞ്ഞിരപ്പള്ളി കുന്നത് കെ ജെ നിക്ളാവോസിനുണ്ടായീ. ആദ്യ കാലഘട്ടങ്ങളിൽ അധികം ആരോടും പുറത്തു പറഞ്ഞില്ല. എന്നാർ കോട്ടയം റെഡ്കോ സൊസൈറ്റി ഇടപെട്ട് അദ്ദേഹത്തിന്‌ ഒരു അവാർഡ് കൊടുത്ത് ആധരിച്ചു. ആ യോഗത്തിൽ തന്നെ അദ്ദേഹം ചെയ്ത ഈ കാര്യം പുറത്തു പറയാതിരുന്നത് ശരിയായില്ല എന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. രക്തദാനം എന്നു കേട്ടാൽ ഭയപ്പെടുന്ന ഇന്നത്തെ തലമുറയെ നിങ്ങൾ തന്നെ സക്ഷ്യം പറഞ്ഞുകൊണ്ട് ഇവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ നിങ്ങൾ ചെയ്യേൻണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ രക്തഗ്രൂപ്പ് നിർണ്ണയത്തിനുള്ള സിറം എന്ന് വസ്തു നിങ്ങൾക്ക് സൗജന്യ നിരക്കിൽ തന്ന് സഹായിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ കാഞ്ഞിരപ്പള്ളി റെഡ്കോ സൊസൈറ്റിയും ഞങ്ങളും (സേവ് സിറ്റിസൺ) ചേർന്ന് രക്തദാനം നടത്തുവാൻ യുവാക്കളെ ബോധവല്ക്കരിക്കുവാൻ വേണ്ടി സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിച്ചു. അതിന്‌ നിക്ലോവാസ് തന്നെ സാക്ഷ്യം പറഞ്ഞ് നാടുനീളെ ക്യാമ്പുകൾ നടത്തിയതിന്റെ ഫലമായിട്ടാണ്‌ നൂറുകണക്കിന്‌ യുവാക്കൾ രക്തദാനത്തിന്‌ തയ്യാറായതിന്റെ ലിസ്റ്റ് കൈവശം ഉള്ളതിനാൽ ഏതു സമയത്തും ആർക്കുവേണമെങ്കിലും ജാതിമതഭേതമെന്യേ രക്തം കൊടുക്കുന്നതിന്‌ ഞങ്ങൾക്ക് സാധിക്കുന്നു.

ഒരു മനുഷ്യന്റെ ശരീരത്തിൽ 5 ലിറ്റർ രക്തം ഉണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. അപൂർവ്വ്മായി അതി കൂടുതൽ ഉള്ളവരും ഉണ്ട്. അതിൽ മുന്നൂറോ മുന്നൂറ്റി അൻപതോ മില്ലി മാത്രമേ ദാനം ചെയ്യുകയുള്ളു. ഇത്രയും രക്തം ഇരുപത്തിയഞ്ച് മുപ്പത് മണിക്കൂറിനുള്ളിൽ നമ്മുടെ ശരീരത്തിൽ സ്വമേധയാ ഉണ്ടാകുന്നു എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഹീമോ ഗ്ലോബിൻ ഉണ്ടാകുവാൻ മൂന്നു മാസം എടുക്കുന്നു. അതുകൊണ്ടാണ്‌ മൂന്നു മാസത്തിനു ശേഷ രക്തം കൊടുക്കുവാൻ പാടുള്ളു എന്നു പറയുന്നത്. രക്തദാനം നടത്തിയാലും ഇല്ലെങ്കിലും നമ്മുടെ ശരീരത്തിൽ പഴയകോശങ്ങൾ പ്രകൃത്യാ നശിക്കുകയും പുതിയവ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. പുതിയ കോശങ്ങളുടെ ഉത്പാദനത്തിന്‌ രക്തദാനം പ്രയോജനപ്രധമാണ്‌
നിക്ളോവോസിനോട് എല്ലാവരും ചോദിക്കുന്ന ചോദ്യം ഇതാണ്‌ എന്തുകൊണ്‌ താങ്ങൾ രക്തദാനത്തിന്‌ തയ്യാറായെന്ന്. നിക്ലോവൊസിന്‌ ഒരു ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ രണ്ടു മാസത്തേക്ക് പരിപൂർണ്ണ വിശ്രമം ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധമായ സൗഹൃദയ വായനശലയിൽ നിന്നുള്ള പതിനായിരക്കണക്കിന്‌ പുസ്തകങ്ങൾ വയിച്ചുകിട്ടിയ അറിവാണ്‌ രക്തദാനത്തിനു നേത്രദാനത്തിനും കാരണമായിത്തീർന്നത് നിക്ലോവോസിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ഏതെന്ന് ചോദിച്ചാൽ രക്തദാനം ചെയ്ത ദിവസവും, എന്റെ രക്തം സ്വീകരിച്ച വ്യക്തികളെ കാണുമ്പോഴുമണ്‌. ഭ്യാഗ്യത്തിന്‌ മിക്കവാറും അങ്ങനെയുള്ള വ്യക്തികളെ കാണാനും കഴിയുന്നുണ്ട്. നിക്ലോവോസിനെ അനുകരിച്ച് അദ്ദേഹത്തിന്റെ മകൻ ജോജിയും18 വയസ്സ് മുതുൽ രക്തദാനം ആരംഭിച്ചു കഴിഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി കപ്സ് എന്ന ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റായിരുന്നതിനാൽ ആവശ്യത്തിൽ കവിഞ്ഞ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു അവരും ജോജിയെ അനുകരിച്ച് രക്തദാനത്തിന്‌ തയ്യാറായതുകൊണ്ട് നാടിന്‌ ഗുണം ആയിതീർന്നു. എന്നാൽ യാദൃശ്ചികമായി 1994 ജൂലൈ നാലാം തിയതി മകൻ ജോജി ആകസ്മികമായി മരണമടഞ്ഞു. മരുക്കുന്നതിന്‌ മുമ്പ് 25 പേർക്ക് രക്തദാനം ചെയ്യാനുള്ള ഭാഗ്യം ജോജിക്കുണ്ടായി. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയോടനുബന്ധിച്ചു പണി തീർന്ന ഡ്രഗ്സ് സെന്ററിൽ (എൻ സി ഏബ്രഹാം, ജോജി നിക്ലോവോസ് എന്നിവരുടെ ഒ​‍ാർമ്മക്കായി പണികഴിപ്പിച്ച മരുന്നുവിതരണം നടത്തുന്ന സ്ഥലം) നിർദ്ധനരായ രോഗികൾക്ക് ആവശ്യമെങ്കിൽ രക്തം ലഭിക്കുന്നതിന്‌ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്‌. അവിടെ കഴിഞ്ഞ് പത്തുവർഷമായി എല്ലാ ദിവസവും പാവപ്പെട്ട അവശരായ രോഗികൾക്ക് സൗജയ്ന്യമായി മരുന്നു വിതരണം നടത്തി വരുന്നു. ജോജി മരണമടഞ്ഞ1994 ൽ തന്നെ രൂപീകൃതമായ ചെറിയ ട്രസ്റ്റിൽ നിന്നും നിരാലംബരും അർഹതപ്പെട്ടവരുമായ രോഗികൾക്ക് ആവശ്യമെങ്കിൽ രക്തവും ചെറിയതോതിൽ ചികിത്സയ്ക്ക് വേണ്ട ധനസഹായം നടത്തി വരുന്നു. മരണം ദൈവത്തിന്റെ പ്ലാനും പദ്ധതിയനുസരിച്ച് നടക്കുന്നു. എന്നു വിശ്വസിച്ചു കൊണ്ട് അന്ധവിശ്വാസത്തിൽ അടിപ്പെടാതെ ദൈവത്തിന്‌ അടിയുറച്ച് വിശ്വസിച്ചു കൊണ്ട് നിക്ലോവാസ് രക്തദാനവും ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുഴുകിയതുകൊണ്ട് മരണം മൂലമുണ്ടായ ദുഖം ലഘൂകരിക്കുവാൻ നിക്ലോവാസിന്‌ സാധിച്ചു. ഇപ്പോൾ അദ്ദേഹത്തിനുള്ള ആരോഗ്യം രക്തദാനത്തിലൂടെയുണ്ടായതാണ്‌ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ ആധുനിക യുഗത്തിലും രക്തം കിട്ടതെ അനേകം രോഗികൾ മുദ്ധിമുട്ടുന്നുണ്ടെന്നുള്ള്ത് ഒരു നഗ്ന സത്യമാണ്‌. അതുകൊണ്ട് 18 വയസ്സ് കഴിഞ്ഞ സാമാന്യം ആരോഗ്യമുള്ളവർ രക്തദാനം നടത്തുന്നവർക്ക് ആരോഗ്യവും ഒരു പുണ്യപ്രവർത്തി ചെയ്തു എന്നുള്ള മന:സംതൃപ്തിയും ലഭികുമെന്ന് നിക്ലോവോസ് അഭിപ്രായപ്പെടുന്നു.

ഫോൺ : 04828 202242

Copyright © 2011 | All rights reserved | powered by Vinmat | e-mail- admin@mundakayam.com| about us